Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cow Death

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പ​ശു ച​ത്തു; ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ് പ​​​​ശു ച​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ൻ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. മു​​​​ളി​​​​യാ​​​​ർ കോ​​​​ട്ടൂ​​​​ർ ബാ​​​​ല​​​​ന​​​​ടു​​​​ക്ക​​​​ത്തെ ടി.​​​​എ​​​​സ്. നാ​​​​രാ​​​​യ​​​​ണ​​​​ൻ (80) ആ​​​ണു മ​​​​രി​​​​ച്ച​​​​ത്.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ പ​​​​റ​​​​മ്പി​​​​ൽ അ​​​​വ​​​​ശ​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ നാ​​​​രാ​​​​യ​​​​ണ​​​​നെ ചെ​​​​ങ്ക​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണു മ​​​​രി​​​ച്ച​​​ത്. വി​​​​ഷം ഉ​​​​ള്ളി​​​​ൽ​​​​ ചെ​​​​ന്ന​​​​താ​​​​ണെ​​​​ന്നാ​​​ണു പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​രം.

ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പാ​​​​ണു നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ പ​​​​ശു​​​​വി​​​​നു തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. കു​​​​ത്തി​​​​വ​​​യ്പു​​​​ക​​​​ൾ എ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും പ​​​​ശു​​​​വി​​​​ന്‍റെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​തി​​​​നു ശേ​​​​ഷം നാ​​​​രാ​​​​യ​​​​ണ​​​​ൻ ക​​​​ടു​​​​ത്ത മ​​​​നോ​​​​വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. നേ​​​​ര​​​​ത്തേ കാം​​​​കോ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന നാ​​​​രാ​​​​യ​​​​ണ​​​​ൻ വി​​​​ര​​​​മി​​​​ച്ച​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണു മു​​​​ഴു​​​​വ​​​​ൻ​​​സ​​​​മ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യ​​​​ത്.

നെ​​​​ൽ​​​​കൃ​​​​ഷി​​​​യും ക​​​​മു​​​​ക് കൃ​​​​ഷി​​​​യും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് സം​​​​സ്ക​​​​രി​​​​ച്ചു. ഭാ​​​​ര്യ: പ​​​​ദ്മാ​​​​വ​​​​തി. മ​​​​ക്ക​​​​ൾ: വി​​​​നോ​​​​ദ്, ബി​​​​ജു, ബി​​​​ന്ദു. മ​​​​രു​​​​മ​​​​ക്ക​​​​ൾ: സു​​​​ചി​​​​ത്ര, ര​​​​ജി​​​​ത, കൃ​​​​ഷ്ണ​​​​ൻ.

Latest News

Corehub Up